ഒരു മനുഷ്യന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്നത് പ്രാഥമിക കർമ്മം നിർവഹിക്കാൻ ആവശ്യമായ ശൗചാലയങ്ങൾ ഇല്ലാതെ വരിക എന്നത് തന്നെയാണ്. ഇപ്പോഴിതാ ഒരു ടോയ്‌ലറ്റിൽ ഒരേസമയം രണ്ട് പേർക്ക് സൗകര്യം ഒരുക്കുന്നതിൽ ഒരു പ്രത്യേക ടോയ്‌ലറ്റ് നിർമ്മിച്ചു എത്തിയിരിക്കുകയാണ് കോയമ്പത്തൂർ മുൻസിപ്പൽ കോർപ്പറേഷൻ. കോയമ്പത്തൂർ അമ്മൻകുളം ഏരിയയിൽ നിർമ്മിച്ച് കമ്യൂണിറ്റി ടോയ്ലറ്റ് കോംപ്ലക്സിലാണ് ഇത്തരത്തിൽ ശുചിമുറിയിൽ ഒരു വ്യത്യസ്തത കാണാൻ സാധിച്ചിരിക്കുന്നത്. ഒരു ശുചിമുറിയിൽ തന്നെ രണ്ട് ടോയ്ലറ്റ് ആണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. ഒരു ശൗചാലയം രണ്ടുപേർ ചേർന്ന് ഇരുന്ന് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ ടോയ്‌ലറ്റ് നിർമ്മാണം നടന്നിരിക്കുന്നത്. പണം കളയാൻ ഓരോ രീതികളും ആയി എത്തിയിരിക്കുകയാണ് കോർപ്പറേഷൻ എന്നാണ് വിമർശനാത്മകമായി ഈ കാര്യത്തെക്കുറിച്ച് നാട്ടുകാർ സംസാരിച്ചിരുന്നത്.
വാതിലുകൾ പോലുമില്ലാതെയാണ് ഈ ടോയ്‌ലറ്റ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ആരും ഉപയോഗിച്ചിട്ടില്ല എന്നാണ് നാട്ടുകാർ ഉറപ്പു പറയുന്നത്. കോയമ്പത്തൂർ കോർപറേഷനിലെ ഉദ്യോഗസ്ഥരെയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ കരാറുകാരെയും ഒക്കെ അനാസ്ഥ കാണിച്ചിട്ടുണ്ട് എന്നും കോർപ്പറേറ്റ് അവരുടെ അധികാരം വളരെയധികം മോശമായ രീതിയിൽ വിനിയോഗിക്കുകയാണ് എന്നുമൊക്കെയാണ് ഇതിനെതിരെയുള്ള വിമർശനങ്ങളാണ് ഉയരുന്നത്. വളരെ സ്വകാര്യമായി ചെയ്യുന്ന ഒരു കാര്യമാണ് ഒരാൾ ശൗചാലയത്തിൽ പോവുക എന്നത്. ഇത് രണ്ടുപേർ ഒരുമിച്ച് പോവുക എന്ന് പറയുന്നതിലും വലിയ അബദ്ധം മറ്റൊന്നില്ല എന്നതാണ് സത്യം. ഇതിന്റെ നിർമ്മാണ പ്രവർത്തന വേളയിൽ തന്നെ ഇവർക്ക് അബദ്ധം മനസ്സിലായില്ലെ എന്നാണ് നാട്ടുകാരും ചോദിച്ചു കൊണ്ടിരിക്കുന്നത്.
പിന്നെങ്ങനെയാണ് ഇതിന്റെ നിർമാണം തുടർന്നു നടന്നത് എന്നും ഇത്രയും ബുദ്ധിയില്ലാത്ത തരത്തിൽ ഒരു നിർമാണപ്രവർത്തനം നടന്നിട്ടും എന്തുകൊണ്ടാണ് കോർപ്പറേഷനുമായി ബന്ധപ്പെട്ട ആളുകൾ ഇതിനെതിരെ പ്രതികരിക്കാത്തത് എന്ന സ്വാഭാവികമായ സംശയം നാട്ടുകാർക്കും ഉണ്ട്. വളരെയധികം വ്യത്യസ്തമായ ഒരു വാർത്ത തന്നെയാണ് ഇതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. രണ്ടുപേർ ഒരുമിച്ച് ചേർന്ന് എങ്ങനെയാണ് ഒരു ശൗചാലയം ഉപയോഗിക്കുന്നത് എന്നത് ഇപ്പോഴും ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അതോടൊപ്പം തന്നെ ഈ ശൗചാലയത്തിന് വാതിലില്ല,
ഇങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെയാണ് ഒരാൾ ശൗചാലയം ഉപയോഗിക്കുന്നത്, ഒരേസമയം രണ്ടു പേർ ശൗചാലയം ഉപയോഗിക്കുക എന്ന് പറയുന്നത് തന്നെ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യമാണ്. അതിനൊപ്പം വാതിൽ കൂടി ഇല്ലെങ്കിൽ ഒരു വിധത്തിലും ഇത് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാകും എന്നുള്ളത് ഉറപ്പാണ്.എന്നിട്ടും ഇത്രയും പണം ചിലവാക്കി ഇത്തരത്തിലൊരു ശൗചാലയം നിർമ്മിക്കുവാൻ എന്തിനാണ് കോർപ്പറേഷൻ മുൻകൈയെടുത്തത് എന്നാണ് നാട്ടുകാരുടെയും ഈ വാർത്ത അറിഞ്ഞ ആളുകളുടെയും സംശയം.