Movlog

India

കോപ്റ്റർ തകരുന്നതിന് സെക്കന്റുകൾക്ക് മുൻപ് ഉള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത് – നിലപതിക്കുന്ന ശബ്ദം ശരിക്കും വീഡിയോയിൽ വ്യക്തം

സംയുക്തസേന മേധാവി സഞ്ചരിച്ച വ്യോമസേനയുടെ എംഐ 17വി 5 ഹെലികോപ്റ്റർ കഴിഞ്ഞ ദിവസമായിരുന്നു കൂനൂരിൽ തകർന്നു വീണത്. സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അടക്കം 14 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ആയിരുന്നു തകർന്നു വീണത്.

ഹെലികോപ്റ്റർ ഇടിച്ചു തകരുന്നതിന് തൊട്ട് മുമ്പ് വരെയുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹെലികോപ്റ്റർ സഞ്ചരിക്കുന്നത് കണ്ട കൗതുകത്തിൽ പ്രദേശവാസികൾ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മോശമായ കാലാവസ്ഥയിൽ സ്ഥിരം പാതയിൽ നിന്നും മാറിയായിരുന്നു ഹെലികോപ്റ്റർ സഞ്ചരിച്ചത്. വീഡിയോ എടുക്കുന്നതിനിടയിൽ അസ്വാഭാവികമായ ശബ്ദം കേൾക്കുന്നുണ്ട്. ഹെലികോപ്റ്റർ സഞ്ചരിക്കുന്ന സമയത്ത് കാലാവസ്ഥ വളരെ മോശമാണെന്ന് വീഡിയോയിൽ വ്യക്തമായി തന്നെ കാണാം. സംഭവ സ്ഥലത്തിനടുത്ത് നടന്നു കൊണ്ടിരിക്കുകയായിരുന്ന ആളുകളാണ് ഹെലികോപ്റ്ററിന്റെ ശബ്ദംകേട്ട് അതിന്റെ വീഡിയോ പകർത്തിയത്.

കടുത്ത മഞ്ഞിനുള്ളിലേക്ക് ഹെലികോപ്റ്റർ നീങ്ങുന്ന ദൃശ്യങ്ങൾ ആണ് പുറത്തു വരുന്നത്. ഹെലികോപ്റ്റർ ഇതിലേക്ക് പ്രവേശിക്കുന്നതും നിമിഷങ്ങൾക്കുള്ളിൽ എന്തോ ശബ്ദം ഉണ്ടാവുകയായിരുന്നു. ഹെലികോപ്ടർ തകർന്നു പോയോ എന്ന് വീഡിയോയിൽ ഉള്ള ആളുകൾ ചോദിക്കുന്നതും കേൾക്കാം. വളരെ താഴ്ന്ന പാതയിലൂടെ ആയിരുന്നു ഹെലികോപ്റ്റർ സഞ്ചരിച്ചിരുന്നത് എന്നും തകർന്നു വീണപ്പോൾ ഒരു തീഗോളം ഉണ്ടാവുകയായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു.

വലിയ രീതിയിൽ തീ ആളിക്കത്തുകയായിരുന്നു. ഹെലികോപ്റ്ററിൽ നിന്ന് പുറത്തേക്കിറങ്ങി ആളുകൾ നിലത്തേക്കു വീഴുകയായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു. സംഭവം നടക്കുന്നതിന്റെ നിമിഷങ്ങൾക്കു മുൻപ് എടുത്തതാണ് ഈ വീഡിയോ എന്ന് പോലീസുകാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

കനത്ത മൂടൽമഞ്ഞിന്റെ ഉള്ളിലേക്ക് ആയിരുന്നു ഹെലികോപ്റ്റർ കടന്നുപോകുന്നതെന്ന് ദൃശ്യങ്ങളാണ് വളരെ വ്യക്തമായി വീഡിയോയിൽ കാണുന്നത്.

ഹെലികോപ്റ്റർ തകർന്നു വീഴുന്നതിന്റെ ഏറ്റവും അവസാന നിമിഷമാണ് ഈ വീഡിയോയിൽ പകർത്തിയത്. ഹെലികോപ്റ്റർ തകർന്നതിനു കാരണം മോശമായ കാലാവസ്ഥയാണ് എന്ന് പലരും ഉന്നയിച്ചു. എന്നാൽ താഴെ നിന്നും നോക്കുന്നതു പോലെ അല്ല മുകളിലൂടെ സഞ്ചരിക്കുമ്പോൾ എന്നും മുകളിൽ കൂടുതൽ വ്യക്തമായിരിക്കും എന്ന അഭിപ്രായങ്ങളും വന്നിരുന്നു. അതുകൊണ്ട് മോശം കാലാവസ്ഥ തന്നെയാണ് കാരണമെന്ന് ഉറപ്പിക്കാനാവില്ല.

ഹെലികോപ്റ്റർ കണ്ടതു കൊണ്ടുള്ള കൗതുകത്തിൽ ആയിരുന്നു ആളുകൾ വീഡിയോ പകർത്തിയത്. എന്നാൽ അതിനിടയിൽ ഒരു ഭീമമായ ശബ്ദം കേട്ട് ഹെലികോപ്റ്റർ തകർന്നു എന്ന് ആളുകൾ ചോദിക്കുന്നത് വീഡിയോയിലുണ്ട്. ഹെലികോപ്ടർ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ശബ്ദം കേട്ട കൗതുകത്തോടെ നോക്കുകയായിരുന്നവർ ആണ് വീഡിയോ പകർത്തിയത്.

എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ശബ്ദം ഇല്ലാതാവുകയും അസ്വാഭാവികമായ ഒരു ശബ്ദം ഉണ്ടാവുകയും ആയിരുന്നു. കടുത്ത മഞ്ഞിലേക്ക് ഹെലികോപ്റ്റർ സഞ്ചരിച്ച തൊട്ടടുത്ത നിമിഷം ആയിരുന്നു ആ ശബ്ദം ഉണ്ടായത്. രാജ്യത്തിന്റെ സംയുക്ത സേനാമേധാവി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ഏറ്റവും അവസാനത്തെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ. video-courtesy – manoramanews

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top