Movlog

Faith

സഹോദരിക്ക് വിവാഹത്തിന് ആഭരണങ്ങൾ വാങ്ങിക്കാൻ വായ്‌പ ലഭിക്കാത്തതിന് തൃശൂരിൽ സഹോദരൻ ജീവനൊ ടു ക്കി

തൃശ്ശൂരിൽ സഹോദരിയുടെ വിവാഹത്തിന് വായ്പ ലഭിക്കാതെ യുവാവ് ജീവൻ അവസാനിപ്പിച്ച ചെയ്ത സംഭവത്തിൽ വരന്റെ പ്രതികരണം ശ്രദ്ധേയമാവുന്നു. വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന് തീരുമാനിക്കുകയായിരുന്നു പ്രതിശ്രുത വരൻ.

പണത്തിന് ബുദ്ധിമുട്ട് ഉണ്ടായതായി സഹോദരനായ വിപിൻ(26) പറഞ്ഞിരുന്നില്ല എന്നും നവവരൻ പ്രതികരിച്ചു. പെൺകുട്ടിയെ ഇഷ്ടപ്പെട്ടത് കൊണ്ട് ആയിരുന്നു വിവാഹം ഉറപ്പിച്ചത് എന്ന് വരൻ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂർ ചെമ്പുകാവ് എംജി നഗറിലുള്ള വിപിൻ ആയിരുന്നു കഴിഞ്ഞ ദിവസം ജീവൻ ഒടുക്കിയത് . സഹോദരിയുടെ വിവാഹത്തിന് സ്വർണം എടുക്കുന്നതിനു വേണ്ടി ജ്വല്ലറിയിലേക്ക് പോകുന്നതിനിടയിൽ ജ്വല്ലറി പരിസരത്ത് സഹോദരിയെയും ബന്ധുക്കളെയും കാത്തു നിർത്തിച്ചതിന് ശേഷം പണം സംഘടിപ്പിക്കുവാൻ പോയതായിരുന്നു വിപിൻ. ബാങ്കിൽ നിന്നും വായ്പ എടുക്കാൻ പോയ യുവാവിന് അത് ലഭിച്ചില്ല. തുടർന്ന് ഉണ്ടായ മനോവിഷമത്തിൽ വീട്ടിലെത്തിയ വിപിൻ ജീവൻ അവസാനിപ്പിക്കുകയായിരുന്നു .

എല്ലാം അവസാനിപ്പിച്ച ദിവസത്തിന്റെ അന്ന് രാവിലെ ആയിരുന്നു സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനായി അവർ പോയത്. അപ്പോഴൊക്കെ വളരെ സന്തോഷവാനായിരുന്നു വിപിൻ. ബാങ്കിൽ പോയാൽ പണം കിട്ടും എന്നും അതുകൊണ്ട് സ്വർണം എടുക്കണമെന്നും എല്ലാം വിപിൻ പറഞ്ഞിരുന്നു. എന്നാൽ അത് ലഭിക്കാത്തതിനെ തുടർന്ന് വീട്ടിൽ എത്തി ഉച്ചയോടെ ആയിരുന്നു വിപിൻ ഇങ്ങനെ ചെയ്തത്. രണ്ടു വർഷം മുമ്പ് പറഞ്ഞുറപ്പിച്ച ബന്ധമായിരുന്നു ഇവരുടേത്.

അച്ഛൻ മരിച്ച കുട്ടി ആയതുകൊണ്ടും സ്ത്രീ ധ നം വാങ്ങിക്കുന്നത് ശി ക്ഷാ ർ ഹമാ ണെ ന്ന് കൊണ്ടും ഒരിക്കലും സ്ത്രീ ധ ന മാവ ശ്യ പ്പെട്ടിരുന്നില്ല എന്ന് വരൻ പറയുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന വരന്റെ ലീവിന്റെ പ്രശ്നങ്ങൾ കാരണം നാട്ടിൽ വരാൻ പറ്റാത്തതാണ് വിവാഹം നീണ്ടു പോകാൻ കാരണമായത്. നാട്ടിലെത്തിയപ്പോൾ പെട്ടെന്ന് തന്നെ വിവാഹം കഴിച്ചാൽ മതി എന്ന് മാത്രമായിരുന്നു ആഗ്രഹം. ഈ സംഭവം കാരണം ഒരിക്കലും വിവാഹത്തിൽ നിന്ന് പിൻമാറില്ലെന്ന് വരൻ ഉറപ്പുനൽകി.

വിവാഹം കഴിഞ്ഞ് ജനുവരിയിൽ ഗൾഫിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു വരൻ. നിരവധി പേരാണ് വരന്റെ പ്രതികരണം അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീധനത്തിന് പേരിൽ ഭാര്യയെ പ്രശ്നങ്ങളിലേക്ക് തള്ളിയിടുകയും മറ്റും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്. അങ്ങനെ ഉള്ളവർക്കിടയിൽ ഈ യുവാവിന്റെ വാക്കുകൾ ഒരു പ്രചോദനം ആണ്. സ്ത്രീ തന്നെ ആണ് ധനം എന്ന് ഈ വരന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.

സാക്ഷരത കേരളം, ദൈവത്തിന്റെ സ്വന്തം നാട് എന്നെല്ലാം വിശേഷിപ്പിക്കുന്ന നാടാണ് നമ്മുടെ കേരളം. ഭർതൃഗൃഹത്തിൽ എല്ലാം അവസാനിപ്പിക്കുന്ന നിസ്സഹായരായി ഏറ്റുവാങ്ങുകയും ചെയ്യുന്ന സ്ത്രീകളെ കുറിച്ചുള്ള വാർത്തകൾ ഇന്ന് സർവസാധാരണം ആയിരിക്കുകയാണ്. വിസ്മയയെ പോലെ വളരെ കുറച്ചുപേരുടെ അനുഭവങ്ങൾ മാത്രമാണ് പുറംലോകം അറിയുന്നുള്ളൂ. ആരുമറിയാതെ ജീവിതകാലം മുഴുവൻ ഭർത്തൃവീട്ടിൽ എരിഞ്ഞടിയുന്ന എത്രയോ സ്ത്രീ ജീവിതങ്ങൾ ഉണ്ട്.

സാക്ഷരത കേരളം എന്ന് അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ, സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ ഇ ര യാ കുന്നതും തുടർന്ന് എല്ലാം അവസാനിപ്പിക്കുകയും ചെയ്യേണ്ടി വരുന്നതിലും സമൂഹത്തിനും വലിയൊരു പങ്ക് ഉണ്ട്. സ്ത്രീ ധ നം നിരോധിച്ച നിയമങ്ങൾ ഉണ്ടായിട്ടു പോലും ഇന്നും പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുമ്പോൾ സ്ത്രീധനം നൽകുകയും വാങ്ങുകയും ചെയ്യുന്ന സമൂഹം തന്നെയാണ് വിസ്മയയെ പോലുള്ള പെൺകുട്ടികളുടെ വേര്പാടിന് കാരണക്കാർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top