ജാസ്മിൻ എം മൂസ ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശ്രദ്ധയായ ഒരു മത്സരാർത്ഥി ആയിരുന്നു. വീട്ടുകാരുമായി തനിക്കുള്ള പ്രശ്നങ്ങൾ ഷോയിൽ വെച്ച് ജാസ്മിൻ മറ്റുള്ളവരും ആയി പങ്കുവെക്കുക ഉണ്ടായിരുന്നു. ജാസ്മിൻ ബിഗ് ബോസിലെ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു കാരണം ജാസ്മിൻ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുകയും തെറ്റുകളോട് മുഖം നോക്കാതെ പ്രതികരിക്കുകയും ചെയ്തിരുന്നു.
തന്റെ ജീവിതത്തിൽ താൻ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് ജാസ്മിൻ ഷോയിൽ വ്യക്തമാക്കിയിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ രണ്ട് വിവാഹങ്ങൾ ചെയ്യുകയും ഗാർഹിക പീഡനം അനുഭവിക്കുകയും ചെയ്തിരുന്നു എന്ന് താരം ബിഗ് ബോസിൽ പറയുക ഉണ്ടായി. തനിക്ക് വീട് വിട്ടിറങ്ങേണ്ടി വന്ന അവസ്ഥയും പിന്നെ സ്വന്തം കാലിൽ നിൽക്കാനുള്ള പെടാപ്പാടായിരുന്നു എന്ന് ജാസ്മിൻ പറയുകയുണ്ടായിരുന്നു.
ഷോയിൽ വെച്ച് പങ്കാളിയെക്കുറിച്ചും ജാസ്മിൻ പറഞ്ഞിരുന്നു. ഷോയുടെ ഇടയ്ക്ക് വച്ച് ജാസ്മിൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയിരുന്നു. ഇറങ്ങിപ്പോയതിനുശേഷം ജാസ്മിൻ തന്റെ പങ്കാളിയുമായി വേർപിരിഞ്ഞതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജാസ്മിന്റെ പ്രവർത്തികളിൽ അനുകൂലിക്കാത്ത ചിലരുടെ വിമർശനങ്ങൾ ആണ് ഇതിന് കാരണം.
ഇനി ഒരിക്കലും താൻ തന്റെ വീട്ടിലേക്ക് തിരിച്ചു പോകില്ല എന്ന് ജാസ്മിൻ ഷോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ജാസ്മിൻ തിരികെ പോയാൽ സ്വീകരിക്കുമെന്ന് ആയിരുന്നു കുടുംബക്കാരുടെ ഭാഗം. ഏഴു മാസത്തിനു ശേഷം ജാസ്മിൻ തന്റെ വീട്ടിലേക്ക് പോയി അമ്മയെ സന്ദർശിച്ചു. ഉമ്മയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചാണ് ജാസ്മിൻ ഈ വാർത്ത പുറത്തുവിട്ടത്. പോസ്റ്റിട്ടതോടെ നിരവധി ആരാധകർ സന്തോഷം അറിയിക്കുകയുണ്ടായി.