ആദ്യ ഭാര്യയിലുള്ള മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്തതിനെത്തുടർന്ന് ഭർത്താവ് പരാതിയുമായി രംഗത്തെത്തി. ഇന്ന് വിവാഹവും വിവാഹമോചനങ്ങളും സർവ്വസാധാരണമായി മാറിയിരിക്കുന്ന കാലത്ത് വളരെ വിചിത്രമായ ഒരു സംഭവമാണ് പുറത്തേക്ക് വരുന്നത്. ഉത്തരാഖണ്ഡിലെ ബാസ്പൂർ ജില്ലയിലാണ് അപൂർവ്വമായ ഈ സംഭവം നടന്നത്. ആദ്യ ഭാര്യയിലുള്ള മകനെ വിവാഹം ചെയ്ത രണ്ടാം ഭാര്യ ബാബ്ലിക്ക് എതിരെ പരാതിയുമായി രംഗത്തെത്തുകയാണ് ഇന്ദ്രാറാം.
ബാബ്ലിയുമായുള്ള വിവാഹം കഴിഞ്ഞിട്ട് 11 വർഷങ്ങളായി. ഈ ബന്ധത്തിൽ മൂന്ന് മക്കളാണ് ഉള്ളത്. ആദ്യ ഭാര്യയിൽ ഇന്ദ്രാറാമിന് രണ്ട് ആൺ മക്കളുണ്ട്. അവരിലൊരാൾ സ്ഥിരമായി അച്ഛനെ കാണുവാൻ ആയി വീട്ടിൽ വരാറുണ്ടായിരുന്നു. കുറച്ചു ദിവസം മുമ്പായിരുന്നു സ്വന്തം വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ബാബ്ലി വീട്ടിൽ നിന്നും ഇറങ്ങി പോയത്. 20,000 രൂപയും ആയി പോയ ബാബ്ലി പിന്നെ തിരികെ എത്തിയില്ല.
അങ്ങനെ ഭാര്യയെ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് സ്വന്തം മകനുമായി അവരുടെ വിവാഹം കഴിഞ്ഞതും അവർ ഒരുമിച്ചു ജീവിക്കുകയാണെന്നും ഇന്ദ്രാറാംഅറിഞ്ഞത്. ഇത് ഒരു രീതിയിലും അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഇന്ദ്രാറാം അയാൾക്കൊപ്പം തിരികെ വരാൻ ബാബ്ലിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ ശക്തമായി എതിർത്തു ഭാര്യ. പിന്നീട് അവർ തമ്മിൽ വാക്കേറ്റമായി. ആ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് എത്തി.
സംഘർഷത്തിൽ ഇന്ദ്രാറാമിന് സാരമായ പരിക്കുകളും ഏറ്റു. ഇതോടെ ഇയാൾ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രപഞ്ചത്തിലെ മറ്റു മൃഗങ്ങളിൽ നിന്നും മനുഷ്യരെ മാറ്റി നിർത്തുന്നത് അവരുടെ ചിന്തിക്കാനുള്ള കഴിവും സംസ്കാരവും തന്നെയാണ്. കുടുംബം എന്ന സംവിധാനവും അതിന്റെ മൂല്യങ്ങളും എല്ലാം മനുഷ്യരെ മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നു.
എന്നാൽ അടുത്തിടെ പുറത്തു വരുന്ന വാർത്തകൾ കേൾക്കുമ്പോൾ മൃഗങ്ങളെക്കാൾ മൃഗീയർ ആവുകയാണ് മനുഷ്യർ എന്ന് തോന്നിപ്പോകുന്നു. സ്വന്തം അച്ഛൻ തന്നെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും, മകന്റെ സുഹൃത്തുക്കളുമായി അമ്മ ഒളിച്ചോടി പോകുന്നതും, നൊന്തുപ്രസവിച്ച കുഞ്ഞിനെ ‘അമ്മ വലിച്ചെറിഞ്ഞ് കൊല്ലുന്നതും, വിദ്യാർഥിനികളെ പീഡിപ്പിക്കുന്ന അധ്യാപകരും ഇന്ന് മനുഷ്യരാശിക്ക് തന്നെ കളങ്കമായി മാറിയിരിക്കുകയാണ്.
ഇത്തരത്തിൽ ഒരു സംഭവം ആണ് ഇപ്പോൾ ഉത്തരാഖണ്ഡിൽ നിന്നും പുറത്തുവരുന്നത്. ഭർത്താവിന്റെ മകനെ സ്വന്തം മകൻ ആയി കാണേണ്ട സ്ഥാനത്ത് ആ മകനുമായി ഒളിച്ചോടിപ്പോയ രണ്ടാനമ്മയുടെ വാർത്തകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കാലം പുരോഗമിക്കുന്നതിന് അനുസരിച്ച് കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ട് വരികയാണ്. യാതൊരു മൂല്യങ്ങളും ഇല്ലാത്ത ഒരു സമൂഹം ആണ് ഇന്ന് നമുക്ക് ചുറ്റിലും ഉള്ളത് എന്നത് ഏറെ ഭീതിപ്പെടുത്തുന്നു.