ഹണി ട്രാപ്പ് വളരെയധികം ഇപ്പോൾ വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് നമുക്ക് കാണാൻ സാധിച്ചിരിക്കുന്നത്. തേൻകെണിയിലൂടെ ലക്ഷങ്ങൾ നഷ്ടമാകുന്നവർ നിരവധിയാണ് എന്നതാണ് സത്യം. ഇപ്പോൾ ഇതാ അത്തരത്തിൽ മറ്റൊരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഉന്നത സ്വാധീനമുള്ള ഒരു 68 കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപയോളം തട്ടിയ കേസിൽ ആണ് ഇപ്പോൾ ഒരാൾ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായിരിക്കുന്ന വ്യക്തിയാണ് എല്ലാവരെയും അമ്പരപ്പെടുത്തിയിരിക്കുന്നത്. വ്ലോഗർ കൂടിയായ 28 വയസ്സുകാരിയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. വ്ലോഗർക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഭർത്താവ് തൃശ്ശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദ് ആണ്.
ഇയാളെ മലപ്പുറം കല്പകഞ്ചേരി പോലീസ് ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കല്പകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ചാണ് വ്ലോഗർ ആയ റാഷിദ ബന്ധം സ്ഥാപിച്ചത്. ഇടയ്ക്കിടെ യുവതിയെ ക്ഷണിച്ചു വരുത്തുകയും അടുത്തിടപഴകുകയും ഒക്കെ ചെയ്തുവെന്നാണ് അറിയുന്നത്. ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടില്ലെന്ന് നടിച്ചില്ല. രഹസ്യമായി ഇയാൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത് എന്നതാണ് സത്യം. ഭർത്താവ് തുടങ്ങാനിരുന്ന ബിസിനസ്സിൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു യുവതി അയാളിൽ നിന്നും പണം തട്ടിയെടുക്കാൻ തുടക്കം കുറിക്കുന്നത്. അതോടൊപ്പം തന്നെ പണം ലഭിച്ചില്ലങ്കിൽ പരസ്യമായി അപമാനിക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിലും മറ്റും സജീവമായ ദമ്പതിമാർ 23 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനവും ആയിരുന്നു 68 കാരന്റെ കൈമുതൽ. എന്നിട്ടും അയാൾക്ക് നഷ്ടമായത് 23 ലക്ഷം രൂപയാണ്. തട്ടിപ്പിന്റെ വ്യാപ്തി പിന്നീടാണ് കുടുംബം മനസ്സിലാക്കുന്നത്. കല്പകഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി നിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റഷീദ നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളുടെ കടന്ന് വരവിന് ശേഷമാണ്.
ഇത്തരത്തിലുള്ള വലിയ പ്രശ്നങ്ങൾ നിലവിൽ വന്നിരിക്കുന്നത്. ഇതിനു ശേഷം കുറ്റകൃത്യങ്ങൾ വർധിക്കുകയാണ് ചെയ്യുന്നത്. വാക്കിൽ തേൻ പുരട്ടി അടുത്ത് കൂടുന്ന പല സോഷ്യൽ മീഡിയ താരങ്ങളും പിന്നീട് വഞ്ചിക്കുന്ന ചരിത്രമാണ് അടുത്ത കുറച്ചു കാലങ്ങളായി കണ്ടു തുടങ്ങിയത്. എല്ലാവരും ഈ ഒരു വാർത്തയുടെ അമ്പരപ്പിലും ആണ് വിശ്വസിക്കുവാൻ സാധിക്കുന്നില്ല. ഇത്തരം തേൻകണികളുടെ പിന്നിലെ ചതികൾ സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് സ്വന്തമാക്കി കഴിഞ്ഞാൽ പിന്നെ അത് എന്തിനുമുള്ള ലൈസൻസ് ആണ് എന്നാണ് ചിലരുടെ വിചാരം. അതുകൊണ്ടു തന്നെയാണ് ഇത്തരം ബുദ്ധിമുട്ട് ഏറിയ ചില പ്രശ്നങ്ങൾ അതിജീവിക്കേണ്ടതായി വരുന്നതും.