എൽപിജി ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് വളരെ അധികം ഉപകാരപ്പെടുന്ന ഒരു അറിവ് ആണിത്. പാചകവാതക വില 1000 രൂപയ്ക്ക് മുകളിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ ഗ്യാസ് ബുക്ക് ചെയ്യുന്ന രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ സൗജന്യമായിത്തന്നെ ഗ്യാസ് ബുക്കിംഗ് ചെയ്യാൻ സാധിക്കും. അതായത് ബുക്ക് ചെയ്യുന്ന തുക തിരികെ ലഭിക്കാൻ സാധിക്കും. ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആണ് വിലക്കുറവിൽ ഗ്യാസ് ലഭ്യമാക്കുന്നത്.
പരിമിത കാലത്തേക്ക് ആണ് ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്ഫോമുകൾ ഈയൊരു ഓഫർ നൽകുന്നത്. 3 ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്ഫോമുകൾ ആണ് കുറഞ്ഞ വിലയിൽ ഗ്യാസ് സിലിണ്ടർ നൽകുന്നത്. പേറ്റിഎം വഴി ഗ്യാസ് സിലിണ്ടർ ബുക്കിങ് നടത്തുന്നവർക്ക് ആണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ 1000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. പേടിഎം വഴി ബുക്കിംഗ് നടത്തുന്ന സമയത്ത് ഫസ്റ്റ് ഗ്യാസ് എന്ന പ്രോമോ കോഡ് ഉപയോഗിക്കണം.
ആദ്യമായി പേറ്റിഎം ഉപയോഗിച്ച് ഗ്യാസ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. മറ്റു ഉപഭോക്താക്കൾക്ക് പേടിഎം ഗ്യാസ് 1000 എന്ന കോഡ് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ പേറ്റിഎം വഴി ഗ്യാസ് ബുക്ക് ചെയ്യുന്നതിനായി പേടിഎം അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതാണ്. ബുക്ക് ഗ്യാസ് സിലിണ്ടർ എന്ന ഓപ്ഷൻ വഴി ഇത്തരത്തിൽ ക്യാഷ് ബാക്ക് ഓഫറോടെ ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കും. ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്ത് ഏതെങ്കിലും ക്യാഷ് ബാക്ക് ഓഫർ ഉണ്ടെങ്കിൽ അതും റീഡീം ചെയ്യാൻ സാധിക്കും.
എച്ച്പി, ഭാരത്, ഇൻഡേൻ ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ ഫോൺപെയിലും കിഴിവുകളും ക്യാഷ് ബാക്കും നേടാൻ സാധിക്കും. ഫോൺ പേ ഉപയോഗിച്ചുകൊണ്ട് ഫിസിക്കൽ പണമിടപാട് നടത്താതെ എൽപിജി ഗ്യാസ് സിലിണ്ടർ ലഭ്യമാകും. ഇതുകൂടാതെ ഗൂഗിൾ പേ വഴി എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കും. എൽപിജി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ കൂപ്പണും ഓഫറും നൽകുന്ന മറ്റൊരു ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്ഫോമാണ് ഗൂഗിൾ പേ.
ഗൂഗിൾ പേയിൽ നിന്നും ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ ക്യാഷ് അടങ്ങുന്ന സ്ക്രാച്ച് കാർഡുകൾ അവർ നൽകും. അതല്ലെങ്കിൽ ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഡിസ്കൗണ്ട് കോഡുകളും ലഭ്യമാകും. രാജ്യത്ത് ഗ്യാസ് സബ്സിഡി പിൻവലിച്ചിട്ട് കാലങ്ങളായി. ഗ്യാസ് സബ്സിഡി പരമാവധി 300 രൂപവരെ പിഎം ഉജ്വൽ യോജന അംഗങ്ങൾക്ക് വേണ്ടി നൽകണമെന്ന് പാർലമെന്ററി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയിലുള്ള അംഗങ്ങൾ ആയിട്ടുള്ള ആളുകൾക്ക് വേണ്ടിയാണ് സബ്സിഡി നൽകുവാൻ ആവശ്യപ്പെടുന്നത്.
ഗ്യാസ് സിലിണ്ടർ വാങ്ങിക്കുന്ന ഉപഭോക്താക്കൾക്ക് നിലവിൽ ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽ ഒരു വർഷത്തിനു മുകളിലായി ഇപ്പോൾ തുക ലഭിക്കുന്നില്ല. എന്നാൽ ആദ്യതവണ സബ്സിഡി തുക പിൻവലിച്ച സമയത്ത്, ഗ്യാസ് സിലിണ്ടറുകളുടെ വില കുറവായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഒരു ഗ്യാസ് സിലിണ്ടർ ലഭിക്കണമെങ്കിൽ 1200 രൂപയോളം കണ്ടെത്തേണ്ടതുണ്ട്. അതിനു സബ്സിഡി തുക കൂടി പിൻവലിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ആകെ നട്ടംതിരിയുകയാണ്.